തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി. പദ്ധതിയുടെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. സി.സി. മുകുന്ദൻ എംഎൽഎയുടെ 2022- 23 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് ബീച്ച് സബ് സെൻ്റർ നിർമിക്കുന്നത്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ. ജിത്ത്, ജനപ്രതിനിധികളായ എം.എ. ശിഹാബ്, ഇ.പി. അജയഘോഷ്, കെ.കെ. പ്രഹർഷൻ, കെ.എ. വിജയൻ, വൈശാഖ് വേണുഗോപാൽ, രശ്മി ഷിജോ, അനിത തൃത്തീപ്കുമാർ, സൂപ്രണ്ട് നസീമ ഹംസ, പെരുമരാമത്ത് വകുപ്പ് അസി. എൻജിനിയർ മഞ്ജുഷ, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, പൊതുപ്രവർത്തകർ പങ്കെടുത്തു.