അന്തിക്കാട്: അന്തിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാനിൻ്റെ മൂന്നാം നാളിലും വിപുലമായ നോമ്പ് തുറ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് പി.എ. അബ്ദുൾ സെലാം അഹ്സനി, സദർ മുഅല്ലിം ഉനൈസ് അശ്റഫി, മഹല്ല് പ്രസിഡൻ്റ് പതിപറമ്പത്ത് അബ്ദുൾ നാസർ ഹാജി, സെക്രട്ടറി കെ.കെ. അബ്ദുൾ സെലാം, വൈ. പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി, ട്രഷറർ പി.എ. ഹംസ, ഭാരവാഹികളായ പുഴങ്കരയില്ലത്ത് അബ്ദുൾഖാദർ, പട്ടാട്ട് സൈനുദ്ദീൻ, പുതുമനക്കര നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മാധ്യമ പ്രവർത്തകരായ ശശിധരൻ അരിമ്പൂർ, മണികണ്ഠൻ കുറുപ്പത്ത്, കെ.ഒ. ജോസ്, പി.എം. ഹുസൈൻ, ഷാജു കാരമുക്ക്, വിജോ വി. ജോർജ്ജ് എന്നിവർ പങ്കെടുത്തു.