അരിമ്പൂർ: അരിമ്പൂർ പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിലെ പ്രവർത്തകരെയും മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ദീപ മുകുന്ദനെയും ആദരിച്ചു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ അജയകുമാർ അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിലെ വർക്കർ സലിജ സന്തോഷ്, വാർഡ് വികസന സമിതി ചെയർമാൻ കെ.ആർ. സുകുമാരൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ, കസ്തൂർബാ അങ്കണവാടിയിലെ വർക്കർ ദീപാ മുകുന്ദൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സിഡിപിഒ രഞ്ജിനി.എൽ എന്നിവർക്കാണ് പുരസ്കാരം നൽകി ആദരിച്ചത്. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ആസൂത്രണ സമിതി അംഗം കെ.ആർ. ബാബുരാജ്, വാർഡംഗം ഷിമി ഗോപി തുടങ്ങിയവർ പങ്കെടുത്തു