News One Thrissur
Thrissur

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

തൃശൂർ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട്  ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദ് (23)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ജോലിയിൽ നിന്നും ദിവസം 8000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് വാഴൂർ സ്വദേശിയായ യുവാവിന് ഇയാളുടെ മൊബൈലിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം വരികയായിരുന്നു. ഇവർ പറഞ്ഞതിൽ പ്രകാരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഇയാളിൽ നിന്നും പലതവണകളായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളിൽ നിന്നും നഷ്ടപ്പെട്ട പണം ഷംസിഖിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഓ മനോജ് കെ.എൻ, സിപിഓ മാരായ സുഭാഷ്, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related posts

സിഎഎ : വാടാനപ്പള്ളിയിൽ യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്‌ 

Sudheer K

ബ്രയിൽ സാക്ഷരതാ പദ്ധതി (ദീപ്‌തി) : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു.

Sudheer K

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

Sudheer K

Leave a Comment

error: Content is protected !!