വലപ്പാട്: എൽഡിഎഫ് വലപ്പാട് പഞ്ചായത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം സംസ്ഥാ കമ്മിറ്റി അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയാകമ്മിറ്റി അംഗം വി.ആർ. ബാബു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല അസി. സെക്രട്ടറി അഡ്വ ടി.ആർ. രമേഷ് കുമാർ, സിപിഐഎം ഏരിയാ സെക്രട്ടറി എം.എ. ഹാരീസ് ബാബു, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ.എസ്. ദിനകരൻ, എൻസിപി നേതാവ് യു.കെ. ഗോപാലൻ, കെ.ആർ. സീത,വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്, ടി.എസ്. മധു, കെ.കെ. ജിനേന്ദ്ര ബാബു, ഇ.കെ. തോമാസ് മാസ്റ്റർ, പി.എ. രാമദാസ്, പി.എസ്. ഷജിത്ത്, എ.ജി. സുഭാഷ്, വി.സി. കിഷോർ, രാജൻ പട്ടാട്ട് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി വി.സി. കിഷോറിനെയും കൺവീനറായി ടി.എസ്. മധുസൂദനൻ, ട്രഷറായി രാജൻ പാട്ടാട്ടിനെയും തെരഞ്ഞെടുത്തു.
next post