തളിക്കുളം: ഫാസിസത്തിന്റെ പിടിയിൽ അമർന്ന ഇന്ത്യയെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി രാജ്യത്ത് നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കി മോദിയും മോഹൻ ഭഗവത്തും തകർത്ത ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കുന്നതിന് ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും ഐക്യ ജനാധിപത്യമുന്നണിക്ക് വൻവിജയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിനു വേണ്ടി തളിക്കുളത്ത് നടന്ന യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.എം. അബ്ദുൽ ജബ്ബാർ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി അനിൽ പുളിക്കൽ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് ഡിസിസി സെക്രട്ടറിമാരായ വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് പി.ഐ. ഷൗക്കത്തലി, യുഡിഎഫ് മണ്ഡലം കൺവീനർമാരായ പി.എസ്. സുൽഫിക്കർ, ഹിറോഷ് ത്രിവേണി യുഡിഎഫ് നേതാകളായ സുനിൽ ലാലൂർ, എ.എ. മുഹമ്മദ് ഹാഷിം, കെ.എസ്. റഹ്മത്തുള്ള, സി.വി. ഗിരി, മുനീർ ഇടശ്ശേരി, വി.എച്ച്. നാസർ, ലിന്റ, സുഭാഷ് ചന്ദ്രൻ, എ.എം. മെഹബൂബ്, സുമന ജോഷി, ഷൈജ കിഷോർ, മീന രമണൻ, തുടങ്ങിയവർ സംസാരിച്ചു.
previous post