അന്തിക്കാട്: മസ്റ്ററിംങിന് വേണ്ടി റേഷൻ കടകളിൽ എത്തിയവർ വലഞ്ഞു. രാവിലെ മുതൽ കടകളിൽ എത്തിയവരാണ് മസ്റ്ററിംങ് നടത്താനാവാതെ തിരിച്ചു പോയത്. പലരും ജോലി ഉപേക്ഷിച്ചാണ് റേഷൻ കടകളിൽ എത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുടക്കിയാണ് മസ്റ്ററിങിന് എത്തിയത് ആയിരക്കണക്കിന് റേഷൻ കടകൾ ഒരുമിച്ച് മസ്ററിംഗ് തുടങ്ങിയതോടെ സർവർ തകരാറിലായതാണ് മസ്‌റ്ററിങ് സ്‌തംഭിക്കാൻ കാരണമെന്നാണ് റേഷൻ അധികൃതരുടെ വിശദീകരണം. സാങ്കേതിക പ്രശ്നം മൂലം നിർത്തിവച്ചിരുന്ന മസ്‌റ്ററിങ് ഇന്ന് രാവിലെ എട്ട് മുതൽ പുനരാരംഭിച്ചത്. എല്ലാ റേഷൻ കടകൾക്ക് മുന്നിലും വൻ തിരക്കുണ്ടായിരുന്നു. എന്നാൽ രാവിലെ ഏഴിന് എത്തിയ ഏതാനും പേർക്ക് മാത്രമേ മസ്‌റ്ററിങ് നടത്താൻ കഴിഞ്ഞിട്ടുള്ളൂ. എട്ട് മണിയായതോടെ സർവർ സ്തംഭിക്കുകയായിരുന്നു. മിക്ക കടകൾക്ക് മുനിലും ഇപ്പോഴും ആളുകൾ വരി നിൽക്കുന്നുണ്ട്.
previous post