News One Thrissur
Thrissur

ശ്രീരാമ സേവ പുരസ്‌കാരം പുന്നപ്പിള്ളി ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമർപ്പിച്ചു.

തൃപ്രയാർ: തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ രണ്ടാമത് ശ്രീരാമ സേവ പുരസ്‌കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സമ്മാനിച്ചു. ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്ത സുവർണ മുദ്രയും പൊന്നാടയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നടക്കുന്ന ചടങ്ങുകൾ ഉൾക്കൊള്ളിച്ച് കൃഷ്ണകുമാർ ആമലത്ത് തയ്യാറാക്കിയ ‘ തീർത്ഥം ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ കളക്ടർ, ഡോ.വിഷ്ണു ഭാരതീയ സ്വാമികൾക്ക് നൽകി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.മാധവ മേനോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ഓഫീസർ കോരമ്പത്ത് ഗോപിനാഥൻ, തങ്കം ഷാരസ്യാർ, എൻ.പി. രാമൻകുട്ടി മാസ്റ്റർ, പ്രകാശൻ(അപ്പു), സോമൻ ഊരോത്ത്, മണി വടശേരി,തൃപ്രയാർ മോഹനൻ മാരാർ, ശങ്കരൻ കുട്ടി ആചാരി, മോഹനൻ ചാഴൂവീട്ടിൽ എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. തൃപ്രയാർ ദേവസ്വം മാനേജർ എ.പി. സരേഷ് കുമാർ, വി.ആർ. പ്രകാശൻ, ഞാനപ്പിള്ളി മന മുകുന്ദൻ നമ്പൂതിരി പി.മണികണ്ഠൻ, യു.പി. കൃഷ്ണനുണ്ണി, കെ.എൻ. നാരായണൻ, എ. സതീശ്ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കൃഷ്ണ കുമാർ ആമലത്ത് സ്വാഗതവും ജോ.സെക്രട്ടറി വിനു നടവുത്തേരി നന്ദിയും പറഞ്ഞു.

 

Related posts

തിരൂരിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ ഓടയിൽ നിന്ന്

Sudheer K

കുന്നംകുളം പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

ദുഃഖവെള്ളി ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!