News One Thrissur
Thrissur

ക്ഷേമപെൻഷൻ രണ്ടുഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌.

വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രുപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related posts

മുല്ലശ്ശേരിയിൽ ഭാരത് അരി വിൽപ്പന തടഞ്ഞു

Sudheer K

രാമദാസ് അന്തരിച്ചു. 

Sudheer K

പെരിഞ്ഞനത്തെ സ്വകാര്യ ബാങ്കിന്റെ വനിത കളക്ഷൻ ഏജൻ്റിൽ നിന്നും ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!