News One Thrissur
Thrissur

ചേർപ്പ് വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ചു വയസുകാരൻ മരിച്ചു

ചേർപ്പ്: വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം സ്രദേശി അനിൽ കുമാറിൻ്റെ മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ.യുപി സ്ക്കൂളിലെ യുകെജി വിദ്യാർഥിയാണ്. ഇന്ന് വൈകീട്ട് അഞ്ചരയോടെ ഓടു കൊണ്ടുള്ള പഴയ മതിലിൻ്റെ മുകളിൽ മറ്റ് കുട്ടികളുമായി ഓടി കളിക്കവെ ആയിരുന്നു അപകടം. മതിലിൻ്റെ മുകൾ ഭാഗം ഇടിഞ്ഞതോടെ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

എൽഡിഎഫ് വലപ്പാട് പഞ്ചായത് തെരഞ്ഞെടുപ്പ് കൺവെൻഷൻ 

Sudheer K

വിസ്മയകാഴ്ചകളൊരുക്കി സിഎസ് എം കിൻ്റർഗാർട്ടൻ ‘പ്രോജക്ട് എക്സിബിഷൻ’

Sudheer K

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് തുറന്നു. 

Sudheer K

Leave a Comment

error: Content is protected !!