News One Thrissur
Thrissur

വടക്കേക്കാട് വൈലേരിയിൽ വീട്ടിൽ അഗ്നിബാധ : ഒട്ടേറെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

വടക്കേക്കാട്: വൈലേരിയിൽ വീട്ടലുണ്ടായ അഗ്നിബാധയിൽ ഒട്ടേറെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വടക്കേക്കാട് വൈലേരിയിൽ ഗോലകൃഷ്ണന്റെ വീടിന്റെ മുകളിലെ നിലയിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ടെറസിന് മുകളിൽ ഷീറ്റ് ഇട്ടിരുന്ന ഭാഗത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി നശിച്ചത്. കടയിലേക്ക് വില്പനയ്ക്കായി കൊണ്ട് വന്ന ടോയ്‌സ്, അലമാരയിൽ സൂക്ഷിച്ചിരുന്ന ബുക്കുകൾ, വാഷിങ് മെഷിൻ, മറ്റു ഫർണിച്ചർ വസ്തുക്കൾ എന്നിവ കത്തി നശിച്ചു. സംഭവ സമയത്ത് ഗോപാലകൃഷ്ണൻ മാത്രമാണ് വീട്ടിൽ ഉണ്ടായത്. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ഗോപാലകൃഷ്ണനെ തീ ഉയരുന്നത് കണ്ട് നാട്ടുകാർ ആണ് ഉണർത്തിയത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി. വിവര മറിഞ്ഞ് ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്‌സ്‌ എത്തി. തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു

Related posts

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മരിച്ചു

Sudheer K

മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു : നഷ്ടം 50 ലക്ഷം കടക്കും.

Sudheer K

ചേർപ്പ് സിഎൻഎൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!