കാഞ്ഞാണി: അരിമ്പൂർ പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണത്തിന്റെ ഭാഗമായി 402000 രൂപ പദ്ധതിയിനത്തിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങളും 30000 രൂപ പദ്ധതിയിനത്തിൽ ഉൾപ്പെടുത്തി അംഗണവാടികൾക്ക് വെയിംഗ് മെഷീനും വിതരണം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.ജി. സജീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ഷാജി, വാർഡ് മെമ്പർമാരായ ഷിമി ഗോപി, വൃന്ദ.സി, നീതു ഷിജു തുടങ്ങിയവർ പങ്കെടുത്തു.