ആലപ്പാട്: പുള്ളിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ഒളരി മദർ ആശുപത്രിയിലും തൃശൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വിശാലിന് കഴുത്തിലും മറ്റു രണ്ടു പേർക്ക് ഷോൾഡറിലും തലയിലുമാണ് വെട്ടേറ്റത്. വൈകീട്ട് 7 മണിക്ക് ശേഷമായിരുന്നു സംഭവം. ഗൾഫിലേക്ക് പോകുന്ന പുള്ളിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ ആഘോഷിക്കാനെത്തിയതായിരുന്നു എല്ലാവരും. പത്തിലധികം പേരുണ്ടായിരുന്നതായി പറയുന്നു. ഉച്ചക്ക് ശേഷമാണ് പറമ്പിൽ വച്ച് മദ്യപാനം തുടങ്ങുന്നത്. ലഹരി തലയ്ക്കു പിടിച്ചതോടെ തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ വീട്ടിൽ നിന്നു വാക്കത്തി എടുത്ത് കൊണ്ടു വന്ന് വെട്ടുകയായിരുന്നു എന്ന് പറയുന്നു. വെട്ടേറ്റവരെ മറ്റു സുഹൃത്തുക്കൾ ചേർന്നാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
previous post
next post