News One Thrissur
Thrissur

വടക്കേകാട് മൂന്നാംകല്ല് സെന്ററിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

വടക്കേകാട്: മൂന്നാംകല്ല് സെന്ററിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കല്ലൂർ മൂന്നാംകല്ല് സ്വദേശി കാഞ്ഞൂർമന വീട്ടിൽ ശിവകരനാ(62)ണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.35 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി യൂണിറ്റി ആശുപത്രി ആംബുലൻസിൽ തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 

Sudheer K

ബജറ്റ്: മണലൂരിൽ അടിസ്ഥാന വികസനത്തിനും പാർപ്പിടത്തിനും മുൻഗണന.

Sudheer K

ഫാ. അപ്പാടന് വലപ്പാട് പൗരാവലി യാത്രയയപ്പ് നൽകി.

Sudheer K

Leave a Comment

error: Content is protected !!