എടത്തിരുത്തി: എടമുട്ടം- കാട്ടൂർ റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി പടിഞ്ഞാറായിൽ ഖമറുദ്ദീൻ്റെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പളപറമ്പിന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. എടമുട്ടത്ത് നിന്നും താണിശേരിയിലുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു സൽമാനും സുഹൃത്തുക്കളും, സൽമാൻ്റെ ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു, പിന്നിൽ വന്നിരുന്ന ബൈക്കും നിയന്ത്രണം തെറ്റി വീണു. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഷെഹിൻ, മിഥുൻ എന്നിവർക്കും പരിക്കുണ്ട്. സൽമാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.