പഴുവിൽ: പാലയൂർ മഹാ തീർത്ഥാടനത്തിൻ്റെ ഭാഗമായി പഴുവിൽ മേഖലയിൽ നിന്നുള്ള പദയാത്ര പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ചു. രാവിലെ 4:30 നുള്ള വിശുദ്ധ കുർബാനക്കുശേഷം ആരഭിച്ച പദയാത്ര പഴുവിൽ ഫൊറോന വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ കൺവീനർ പൈലി ആന്റണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ഫാ. സിജോ കാട്ടൂക്കാരൻ, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി എന്നിവർ നേതൃത്വം നൽകി. പഴുവിൽ ഫൊറോനയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു.
previous post