കൊടുങ്ങല്ലൂർ: അഴീക്കോട് പുഴയോരത്ത് കെട്ടിയിട്ടിരുന്ന മത്സ്യ ബന്ധന വള്ളം കയർ അറുത്ത് വിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കളത്തിൽ ഷിഹാബിൻ്റെ ഉടമസ്ഥതയിലുള്ള തുമ്പ എന്ന വള്ളമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. അഴീക്കോട് പൂച്ചക്കടവിൽ പുഴയോരത്ത് കെട്ടിയിട്ടിരുന്ന വള്ളം പണി പാതിവഴിയിൽ നിലച്ച ഹാർബറിനടിയിൽ തള്ളിക്കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. വള്ളത്തിൻ്റെ അടിഭാഗം തകർന്ന നിലയിലാണ്. രണ്ട് എഞ്ചിനുകൾക്കും കേടുപാട് സംഭവിച്ചതായി വള്ളത്തിൻ്റെ ഉടമ പറഞ്ഞു.
previous post