News One Thrissur
Thrissur

യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ 

തൃപ്രയാർ: അഴിമതിയെ ദേശവൽക്കരിച്ച ഗവണ്മെന്റയി മാറി ബിജെപിയുടെ കേന്ദ്ര ഗവണ്മെന്റ് എന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ പറഞ്ഞു. കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി കൊടുത്തും അഴിമതി നടത്തിയും പൗരത്വ നിയമം അടക്കം ഇന്ത്യയെ രണ്ടായി വിഭജിക്കാൻ നോക്കുന്ന കേന്ദ്ര ഭരണത്തിനെതിരെയും അഴിമതിയും ദൂർത്തും മാത്രമാക്കിയ സംസ്ഥാന സർക്കാരിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ ജനം യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിച്ചു വിധി എഴുതുമെന്നും കെ. ദിലീപ് കുമാർ അഭിപ്രായപെട്ടു. യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനെ വിജപ്പിക്കണമെന്ന് ആവിശ്യപ്പെട്ട നടത്തിയ യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ, യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ കെ എ കബീർ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എ. ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ, എ. എൻ. സിദ്ധപ്രസാദ് എന്നിവർ സംസാരിച്ചു. പി.എച്. മുഹമ്മദ്‌, പി. വിനു, ടി.വി. ഷൈൻ, സി.എസ്. മണികണ്ഠൻ, പി. കെ. നന്ദനൻ, റീന പതമനാഭൻ, ജയസത്യൻ, രഹന ബിനീഷ്, ബിന്ദു പ്രദീപ്‌, റസീന ഖാലിദ്, കെ ആർ ദാസൻ, ശ്രീദേവി മാധവൻ, കെ.കെ. മാമദ്, പി.കെ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ആയി പി.എം. സിദ്ദിഖിനെയും, വർക്കിങ് ചെയർമാൻ ആയി വി.ആർ. വിജയനെയും ജനറൽ കൺവീനർ ആയി കെ.എ. കബീറിനെയും ട്രഷറർ ആയി പി.എം. സുബ്രമുണ്യനെയും തെരെഞ്ഞെടുത്തു.

Related posts

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദിന്റെ മാതാവ് ഖദീജ അന്തരിച്ചു

Sudheer K

കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എൽപി സ്‌കൂൾ ശതാബ്ദി ആഘോഷം 

Sudheer K

നബീസ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!