ചാവക്കാട്: ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയപാത നിർമാണതിനിടെ മൊബൈൽ ക്രൈൻ മറിഞ്ഞ് അപകടം. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി ഇമ്രാനാ(20)ണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രെയിൻ സമീപത്തെ ലോറിക്ക് മുകളിലേക്ക് മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.