കൊടുങ്ങല്ലൂർ: ദേശീയപാതയുടെ നവീകരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് സൗകര്യം അനുവദിക്കണ മെന്നാവശ്യപ്പെട്ട് ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കാൻ തീരുമാനം. ഞായറാഴ്ച വൈകീട്ട് ഡി.വൈ.എസ്.പി ഓഫീസ് ജംഗ്ഷനിൽ നടന്ന സർവ്വകക്ഷി യോഗമാണ് നഗരത്തിൽ ഹർത്താൽ നടത്താൻ തീരുമാനിച്ചത്. പ്രൊജക്ട് ഡയറക്ടർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർമ്മസമിതി ചെയർമാൻ ആർ.എം. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.യു. സുരേഷ് കുമാർ, പി.ബി. ഖയിസ്, കെ.ആർ. വിദ്യാസാഗർ, വേണു വെണ്ണറ, കർമ്മസമിതി ജനറൽ കൺവീനർ അഡ്വ: കെ.കെ. അൻസാർ, അഡ്വ: സുരേഷ് മുരളീധരൻ, . പി.സുരേഷ്, ശ്രീ.കെ.സി. ജയൻ, ഡോ. ഒ.ജി. വിനോദ്, പി.ജി. നൈജി എന്നിവർ സംസാരിച്ചു.
next post