News One Thrissur
Thrissur

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

ചാലക്കുടി: ചാലക്കുടിയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മോതിരക്കണ്ണി സ്വദേശിനി 35 വയസ്സുള്ള റീന മാളിയേക്കൽ ആണ് മരിച്ചത്. പോട്ട ആശ്രമം ജംഗ്ഷനിൽ സർവീസ് റോഡിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ പിക് അപ്പ് വാൻ റീന ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് റീനയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

കുഞ്ഞുണ്ണി മാസ്റ്റർ അനുസ്മരണം ഇന്ന്

Sudheer K

താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു.

Sudheer K

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; 10 വയസുകാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!