ഷാർജ: യുഎഇയിലെ പഴുവിൽ മഹല്ല് നിവാസികളുടെ സംഘടനയായ പഴുവിൽ മുസ്ലിം വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ എല്ലാമത വിശ്വാസികൾക്കും ഒരു സംഗമ വേദിയായി. ഷാർജയിൽ വെച്ചായിരുന്നുസമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. യുഎഇലുള്ള പഴുവിൽ നിവാസികളായ പ്രവാസികളുടെ കൂട്ടായ സംഗമവുമായി ഈ പരിപാടി.
വൈസ് പ്രസിഡന്റ് ഷിനാസ് പി.ബി. പ്രാർത്ഥനകൾക്കു നേതൃത്വം നൽകി. പഴുവിൽ മഹല്ല് പ്രസിഡന്റ് നജീബ് അമ്പലത്തു ഇഫ്‌താർ സംഗമം ഉൽഘാടനം ചെയ്തു. തുടർന്നു പി.എം. അമാനുവും, എ.എ. മൊഇദീൻഷായും ചേർന്നു കമ്മിറ്റിയുടെ ബൈലോ പ്രകാശനം ചെയ്തു. പി.എം. ജബ്ബാർ, വി.എസ്. ഷെക്കീർ, പി.എം. ഷൌക്കത്ത്, എ.എ. റാഷിദ്, എ.യു. ഫഹദ്, പി.യു. താഹിർ എന്നിവർ ആശംസ പ്രസംഗം നടത്തി.