അന്തിക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 32-ാംജില്ലാ സമ്മേളനം മാർച്ച് 19, 20 തീയതികളിൽ അന്തിക്കാട് സെലിബ്രേഷൻസ് ഹാളിൽ നടക്കും. ആയതിന്റെ മുന്നോടിയായി അന്തിക്കാട് പാന്തോട് മുതൽ സെൻറർ വരെ നൂറുകണക്കിന് പെൻഷൻകാരെ പങ്കെടുപ്പിച്ച് വിളംബര ജാഥ നടത്തി. അന്തിക്കാട് സെൻ്ററിൽ ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ്റെ അധ്യക്ഷതയിൽ ചേർന്ന വിളംബര ജാഥയുടെ സമാപന യോഗത്തിൽ വി.കെ. ഹാരിഫാബി, വി.വി. പരമേശ്വരൻ, ടി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. കെ.കെ. കാർത്തികേയൻ, കെ. ഗോപിനാഥൻ മാസ്റ്റർ, എം. തുളസി, എ. രാമചന്ദ്രൻ മാസ്റ്റർ, വി.എൻ. വിജയഗോപാലൻ, മേജോ ബ്രെറ്റ് , കെ.എം. ശിവരാമൻ, പി. ശശിധരൻ, ഇ. വി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.