News One Thrissur
Thrissur

മണ്ണുത്തിയിൽ പച്ചക്കറി ലോറികൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

തൃശൂർ: ദേശീയപാത മണ്ണുത്തി പട്ടിക്കാട് പച്ചക്കറി കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട്ടിൽ നിന്നും കായ കയറ്റിവന്ന മിനി ലോറിയുടെ ഡ്രൈവർ തമിഴ്നാട് ഗോപിചെട്ടിപാളയം സ്വദേശി മോഹൻ രാജ് (27)ആണ് മരിച്ചത്. രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ രണ്ടോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ നിർത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാൻ നിർത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി. ഇതിന് പുറകിൽ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സഹായിക്കാനായി നിർത്തിയ മിനിലോറി ടയർ പൊട്ടി നിർത്തിയ മിനിലോറിയിൽ ഇടിച്ച് മറിയുകയാ യിരുന്നു. ഇതിനിടെ രണ്ട് മിനി ലോറികളുടേയും ഡ്രൈവർമാർ മറിഞ്ഞ മിനിലോറിക്കടിയിൽ പെട്ടു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ടയർ പൊട്ടി നിർത്തിയ മിനി ലോറിയുടെ ഡ്രൈവർ ആണ് മരിച്ചത്. മറ്റു രണ്ട് ഡ്രൈവർമാർക്കും പരിക്കേറ്റിറ്റുണ്ട്. പീച്ചി പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി മൂവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ നാലോടെ മോഹൻ രാജ് മരിച്ചു.

Related posts

എരുമപ്പെട്ടി കടങ്ങോട് സ്വാമിപ്പടിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു

Sudheer K

മണലൂർ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. 

Sudheer K

ഒരുമനയൂർ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്.

Sudheer K

Leave a Comment

error: Content is protected !!