അന്തിക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ 32-ാമത് ജില്ലാ സമ്മേളനം അന്തിക്കാട് സെലിബ്രേഷൻ ഹാളിൽ ആരംഭിച്ചു. രാവിലെ ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥന്‍ മാസ്റ്റർ പതാക ഉയര്‍ത്തി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എന്‍. സദാശിവന്‍ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥന്‍ അധ്യക്ഷത വഹിച്ചു. സി.സി. മുകുന്ദൻ എംഎൽഎ, ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹൻ, ട്രഷറർ കെ.എം. ശിവരാമൻ, ജോയ് മണ്ടകത്ത്, കെ.എ. അനീഫ എന്നിവർ സംസാരിച്ചു. 22 ബ്ലോക്കിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.