വെങ്കിടങ്ങ്: പോർഫ ചാരിറ്റബിൾ ട്രസ്റ്റ് തൃശൂർ ജില്ലാ കമ്മറ്റി വൃക്ക ദാതാക്കളെ ആദരിച്ചു. ലോകവൃക്ക ദിനത്തിൻ്റെ ഭാഗമായി വൃക്കരോഗികളുടെ ക്ഷേമത്തിനായ് പ്രവർത്തിച്ച് വരുന്ന വൃക്കരോഗികളാൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ പോർഫ വൃക്ക ദാനം ചെയ്ത് 10 വർഷമോ അധിലധികമോ ആയ വൃക്ക രോഗികളെ അവരുടെ വീട്ടുകളിൽ ചെന്നാണ് ആദരിച്ചത്. വൃക്ക ദാനം ചെയ്യുന്നതിൻ്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുക. വൃക്ക ദാനം ചെയ്യുന്നതിലൂടെ സഹജീവിയുടെ ജീവൻ്റെ ഭാഗമാവുക, ദാനം ചെയ്യുന്നത് കൊണ്ട് ദാദാവിന് ഒരു വിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല തുടങ്ങിയ സന്ദേശം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പോർഫ ജില്ലാസെക്രട്ടറി ടി.ഐ. സുരേഷ് വെങ്കിടങ്ങ് ദാതാക്കളെ ആദരിച്ചു. ചടങ്ങിൽ ജില്ലാ ട്രഷറർ സുരേഷ് പഴയന്നൂർ അദ്ധ്യക്ഷനായി. ജില്ലാ ജേ. സെക്രട്ടറി വിൻസെൻ്റ് അരിമ്പൂർ, വൈസ് പ്രസിഡൻ്റ് നൗഷാദ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
previous post