അരിമ്പൂർ: ഹെൽത്തി കേരളയുടെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലെ വഴിയോര കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃതത്തിൽ പരിശോധന നടത്തി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും ഫൈൻ ഈടാക്കി. ഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളിൽ പാലിക്കേണ്ട ശുചിത്വ മര്യാദകൾ സംഘം ഇവർക്ക് പറഞ്ഞു കൊടുത്തു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ശരേഷ് ശങ്കർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നവ്യ സുധൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മഹേന്ദ്രൻ തുടങ്ങിയർ പങ്കെടത്തു.