News One Thrissur
Thrissur

ഒരുമനയൂർ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്.

ഒരുമനയൂർ: ഒരുമനയൂർ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്. 2005 ൽ ചാവക്കാട് ഒരുമനയൂരിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയിൽ അഞ്ചു വർഷത്തെ ഇളവ് നൽകി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അകലാട് അമ്പലത്തു വീട്ടിൽ നവാസിന്റെ തടവുശിക്ഷ 25 വർഷമാക്കി സുപ്രീംകോടതി കുറച്ചു. തൃശൂർ ജില്ലാ കോടതി പ്രതിക്ക് വധശിക്ഷ നൽകിയെങ്കിലും ഹൈക്കോടതി വധശിക്ഷ റദ്ധാക്കി 30 വർഷത്തെ കഠിന തടവാക്കിയിരുന്നു. 2005 നവംബർ നാലിനാണ് ഒരുമനയൂരിൽ എൻപതുകാരിയായ സ്ത്രീയെയും 11 വയസുള്ള പെൺകുട്ടിയേയും ഉൾപ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ 45 കാരൻ രാമചന്ദ്രൻ, 38 കാരിയായ ഭാര്യ ലത, മകൾ 11 വയസുള്ള ചിത്ര, രാമചന്ദ്രന്റെ 80 വയസുള്ള അമ്മ കാർത്യായനി എന്നിവരെയാണ് പ്രതി നവാസ് കൊലപ്പെടുത്തിയത്. 2005 നവംബർ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊല്ലപ്പെട്ട ലതയുമായി നവാസിന് അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചില വിലക്കുകൾ മൂലം തുടരാനാകാതെ വന്നപ്പോഴുണ്ടായ വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്. സംഭവദിവസം അർദ്ധരാത്രിയോടെ ജനലിനോടു ചേർന്നുള്ള ചുമർ പൊളിച്ച് വീട്ടിനകത്ത് കയറിയ നവാലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് കൃത്യം നടത്തിയത്. ആദ്യം ഉറക്കമുണർ ന്നെത്തിയ ലതയെ തലയ്ക്കടിച്ചു വീഴ്ത്തിയ നവാസ് പിന്നീട് ലതയുടെ നിലവിളി കേട്ടെത്തിയ രാമചന്ദ്രനേയും ചിത്രയേയും തലയ്ക്കടിച്ചുവീഴ്ത്തി. രാമചന്ദ്രന്റെ അമ്മ കാർത്യായനിയെ ചുമരിലേക്ക് തള്ളിയിട്ടു. വീഴ്ചയിൽ തലയ്ക്കു പരിക്കറ്റ ഇവർ ഏതാനും ദിവസങ്ങൾക്കുശേഷം ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. കൊലയ്ക്കുശേഷം കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചനിലയിൽ പ്രതി നവാസിനെ വീടിനകത്തു തന്നെ  കണ്ടെത്തിയിരുന്നു. നവംബർ ആറിന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. നവംബർ ഏഴിന് ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രൂരമായി ഒരു കുടുംബത്തെ ഇല്ലാതാക്കിയ പ്രതിക്ക് 2007 ൽ തൃശൂർ ജില്ലാ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷ ഹൈക്കോടതി പിന്നീട് കഠിനതടവാക്കി. 30വ ർഷത്തേക്ക് ശിക്ഷയിൽ ഇളവു പാടില്ലെന്നും ഹൈക്കോടതി  വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നവാസ് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി.

Related posts

മണ്ണുത്തിയിൽ പച്ചക്കറി ലോറികൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

Sudheer K

ദുഃഖവെള്ളി ആചരിച്ചു.

Sudheer K

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റയാൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!