തൃപ്രയാർ: നാട്ടിക എൻഇഎസ് കോളജിൽ കാലിക്കറ്റ് സർവകലാശാല പുതിയതായി അനുവദിച്ച ബികോം ടാക്സേഷൻ ആൻഡ് ബികോം കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ ഉദ്ഘാടനം മുൻ എംഎൽഎ പ്രൊഫ.കെ.യു. അരുണൻ നിർവഹിച്ചു. മാറിവരുന്ന സാമൂഹിക ഘടനയിൽ പുതിയ തരം കോഴ്സുകൾ അനിവാര്യമാണെന്നും വൈവിധ്യമാർന്ന പഠന പദ്ധതികളും സ്വന്തം നിലയിലുള്ള അറിവാർജ്ഞനവുമാണ് ജീവിത വിജയത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷനായി. തൃപ്രയാർ പ്രസ ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, എൻഇഎസ് സെക്രട്ടറി പി.കെ. വിശ്വംഭരൻ, സീനിയർ അധ്യാപകൻ വി. ശശിധരൻ സംസാരിച്ചു. പ്രിൻസിപ്പൽ പ്രൊഫ.വി.എസ്. റെജി സ്വാഗതവും എൻ.സി. അനീജ ടീച്ചർ നന്ദിയും പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ഈ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുമെന്ന് എൻഇഎസ് ഭാരവാഹികൾ അറിയിച്ചു.
previous post