പഴുവിൽ: പുതിയ വീട്ടിൽ പരേതനായ കുഞ്ഞിക്കാദറിന്റെ മകൻ പി.കെ. സത്താർ (55) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്ഷേമ കാര്യ സെക്രട്ടറിയാണ്. പഴുവിൽ സെന്റർ ജുമാ മസ്ജിദിന്റെ മുൻപ്രസിഡൻ്റ്, ചേർപ്പ് മുത്തുള്ളിയാൽ ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾവൈസ് ചെയർമാൻ, യുഎഇയിലെ ഐസിഎഫ് സജീവ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: യാറത്തിങ്കൽ കുടുംബം കൊച്ചുമോൾ. ഭാര്യ: സജിന. മക്കൾ: ഷാഹിദ്, സഹല. സഹോദരങ്ങൾ: പി.കെ. സിദ്ദീഖ്, ഡോക്ടർ പി.കെ. അബ്ദുൾ ജബ്ബാർ, അജിത. കബറടക്കം വ്യാഴം രാവിലെ 11 ന് ചിറക്കൽ മുഹ് യദ്ദീൻ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.