അന്തിക്കാട്: ആറാട്ടുപുഴ പൂരത്തിലെ പ്രധാന പങ്കാളികളായ അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ അതിക്കാട് ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തി. രാവിലെ പഴങ്ങാംപറമ്പ് മനയിൽ നിന്നും തിരിച്ചെഴുന്നള്ളിപ്പിനു ശേഷം പഴങ്ങാംപറമ്പ് പാർത്ഥസാരഥി ക്ഷേത്രത്തിൽ പറയെടുപ്പ് ഉണ്ടായി.
തുടർന്ന് അന്തിക്കാട് ക്ഷേത്രത്തിൽ എത്തി അന്തിക്കാട് – ചൂരക്കോട് ഭഗവതിമാരുടെ പകൽപ്പൂരം നടന്നു. ശേഷം അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ക്ഷേത്ര കുളത്തിൽ ആറാട്ട് ചടങ്ങ് നടത്തി. ക്ഷേത്രം മേൽശാന്തി ശങ്കരനാരായണൻ, ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.