News One Thrissur
Thrissur

കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. 

കാഞ്ഞാണി: കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പ്രകടനവും പൊതുയോഗത്തോടെയും സമാപിച്ചു.  അന്തിക്കാട് പാന്തോട് നിന്നും കാഞ്ഞാണിയിലേക്ക് നടന്ന പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ജോസ്, ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ, സെക്രട്ടറി കെ. ചന്ദ്രമോഹൻ, ജോസ് കോട്ടപ്പറമ്പിൽ, ഹാരിഫാബി, ശ്യാമളാദേവി, എം.തുളസി എന്നിവർ നേതൃത്വം നൽകി.

കാഞ്ഞാണിയിലെ വി. ചാക്കോ മാസ്റ്റർ നഗറിൽ നടന്ന പൊതു സമ്മേളനം മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. ഇ.വി. ദശരഥൻ അധ്യക്ഷനായി. സാംസ്കാരിക സമ്മേളനം സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. കവി രാവുണ്ണി അധ്യക്ഷനായി. വനിതാ സമ്മേളനം അരിഫാബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, നോവലിസ്റ്റ് ലിസ്സി എന്നിവർ പ്രസംഗിച്ചു.

Related posts

സീന അന്തരിച്ചു

Sudheer K

വിനോദ് അന്തരിച്ചു

Sudheer K

അരിമ്പൂർ പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി

Sudheer K

Leave a Comment

error: Content is protected !!