News One Thrissur
Thrissur

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

അന്തിക്കാട്: ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്റററിക്കുള്ള പുരസ്‌കാരം നേടിയ ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു. വി.കെ. ശ്രീരാമൻ ഉദ്‌ഘാടനം ചെയ്തു. ഷൈജു അന്തിക്കാട് അധ്യക്ഷനായി.സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയും ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ഡോക്യൂമെന്ററിയുടെ സംവിധായകനുമായ മണിലാലിനെയും ആദ്യകാല സിനിമ പ്രവർത്തകൻ ടി.കെ. വാസുദേവൻ, എഡിറ്റർ സുരേഷ് നാരായണൻ, നിർമാതാക്കളായ സതി ബാബു, രതി പതിശ്ശേരി എന്നിവരെ ആദരിച്ചു . ടി.കെ. വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹ സംവിധായകനായി പ്രവർത്തിച്ച സിനിമാക്കാലത്തെ കുറിച്ചുള്ളതാണ് ഡോക്യൂമെന്ററി. സത്യൻ അന്തിക്കാട്, വിദ്യാധരൻ മാസ്റ്റർ, ഇർഷാദ്, വേണുഗോപാൽ, പ്രിയനന്ദനൻ, അഡ്വ . എ.യു. രഘുരാമൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

 

Related posts

ഐഷ അന്തരിച്ചു.

Sudheer K

കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. 

Sudheer K

കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!