പഴുവിൽ: സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അർണോസ് പാതിരിയുടെ 292 ആം വാർഷികാചരണം 24 ന് ഞായറാഴ്ച നടക്കും. രാവിലെ 6.30 നുള്ള വിശുദ്ധ കുർബാനക്ക് ശേഷം അർണോസ് പാതിരി സ്മൃതി മണ്ഡപത്തിൽ ഒപ്പീസ്സും, പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടക്കും. എഴുത്തുകാരൻ ഡോ. തോമസ് ഇ.എം ഉദ്‌ഘാടനം ചെയ്യും. അനന്യ സണ്ണി, ജോപ്പോൾ ആലപ്പാട്ട് എന്നിവർ പുത്തൻപാന പാരായണം നടത്തും. ഇടവക വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, പിആർഓ ടെബി വർഗീസ്, റാഫി ആലപ്പാട്ട്, പിയോളി ജോൺസൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
previous post