News One Thrissur
Thrissur

മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം പറവൂരിൽ

പറവൂർ: മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു.

ഫാക്ടിലെ കരാർ ജോലിക്കാരനായ സിനോജ് രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോള്‍ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു. ഇരുവർക്കും ഇരട്ടക്കുട്ടികളാണുള്ളത്. ഇവര്‍ സ്കൂളില്‍പോയശേഷം ഷാനു വീട്ടില്‍ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയില്‍. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടം നടത്തും.

Related posts

കൊടുങ്ങല്ലൂരിൽ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

Sudheer K

എൻജിൻ തകരാറിലായി; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി

Sudheer K

ബജറ്റ്: താന്ന്യത്ത് ഭവന നിർമ്മാണത്തിന് മുൻഗണന

Sudheer K

Leave a Comment

error: Content is protected !!