വാടാനപ്പള്ളി: ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂൾ കിൻ്റർഗാർട്ടനിൽ വർണ ശബളമായ പരിപാടികളോടെ കിഡ്സ് ഡേ ആഘോഷിച്ചു. ചെയർപേഴ്സൻ സഫിയാ റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൾ ഡോ.എം.ദിനേഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള എക്സ് ലൻസ് അവാർഡ് സമ്മാനിച്ചു. വൈസ് ചെയർമാൻ സി.എം. മുഹമ്മദ് ബഷീർ, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, ജോയിൻ്റ് സെക്രട്ടി സി.എം. സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത നൃത്തം, കേരളീയം, പഞ്ചാബി ഡാൻസ്, അംബ്രല്ല ഡാൻസ് ,ഇംഗ്ലീഷ് സ്കിറ്റ്, ഇംഗ്ലീഷ് – മലയാളം ആക്ഷൻ സോങ്ങ്സ് തുടങ്ങി അതി മനോഹരമായ കലാപരിപാടികൾ സിഎസ്എം കിഡ്സ് അവതരിപ്പിച്ചു. കെജി കോ ഓർഡിനേറ്റർ കെ.ടി. രമ സ്വാഗതവും സൈറ ഹക്കീം നന്ദിയും പറഞ്ഞു.
previous post