അരിമ്പൂർ: എറവ് കപ്പൽ പള്ളിക്കു സമീപം സ്‌കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മനക്കൊടി സ്വദേശി രവിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. കാഞ്ഞാണി ഭാഗത്തു നിന്നും സംസ്കാര ചടങ്ങുകൾക്ക് ശേഷം മടങ്ങി വന്നിരുന്ന ഐവർ മഠത്തിന്റെ പിക്ക് അപ്പ് വാൻ സ്‌കൂട്ടറിലിടിച്ചാണ് അപകടം. സ്‌കൂട്ടർ റോഡിനു കുറുകെ വട്ടംതിരിച്ചപ്പോളാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രവി സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരവധി അപകടങ്ങളാണ് എറവ് മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
previous post
next post