News One Thrissur
Thrissur

പുഴ കടന്നെത്തിയ തേവർക്ക് കിഴക്കേ കരയിൽ ഊഷ്മള വരവേൽപ്പ്. 

തൃപ്രയാർ: തേവർ പടിഞ്ഞാറെ കരയിലെ ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് വ്യാഴാഴ്ച കിഴക്കെ കരയിലെ ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളി. വ്യാഴാഴ്ച രാവിലെ പുത്തൻകുളത്തിൽ ആറാട്ടിനും സമൂഹ മഠത്തിൽ പറയ്ക്കുമായി എഴുന്നള്ളി. വൈകിട്ട് തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടന്ന് കിഴക്കേ നടക്കൽ പൂരത്തിനും ക്ഷേത്രം ഊരായ്മക്കാരായ ചേലൂർ,പുന്നപ്പുള്ളി, ജ്ഞാനപ്പിള്ളി മനകളിൽ പറകൾക്കും കുട്ടൻകുളത്തിൽ ആറാട്ടിനും പങ്കെടുക്കുക.

ചേങ്ങിലയിൽ കോലം ഘടിപ്പിച്ച് മുന്നിൽ കുത്തു വിളക്കു വെച്ച് തൃക്കോൽ ശാന്തി രതീഷ് എമ്പ്രാന്തിരി ഓടം തുഴഞ്ഞു. കുടശാന്തി കോലം പിടിച്ചു. ഇരുകരകളിലും മാരാന്മാർ ശംഖനാദങ്ങൾ മാറി മാറി മുഴക്കി. ഹരേ രാമ മന്ത്രങ്ങളാൽ മുഖരിതമായ ഭകതി നിർഭരമായ അന്തരീക്ഷത്തിലായിരുന്നു തേവരുടെ തോണിയാത്ര’ കിഴക്കെ നടയിൽ മണ്ഡപത്തിൽ എഴുന്നള്ളിയ തേവർ ആമലത്തു തറവാട്ടുകാരുടെ ആദ്യപറ സ്വീകരിച്ചു. കിഴക്കെ കരയിൽ ആനകളുടെ അകമ്പടിയോടും പഞ്ചവാദ്യത്തോടും കൂടി നാട്ടുകാർ തേവരെ സ്വീകരിച്ചു കോങ്ങാട് മധു പഞ്ചവാദ്യത്തിന് പ്രാമാണികത്വം വഹിച്ചു കിഴക്കെ നട പുരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യ കലാകാരന്മാരായ കോങ്ങാട് മധു, പെരുവനം ഹരിദാസ്, കുമരപുരം വിനോദ്, കുമ്മത്ത് നന്ദനൻ, മഠത്തിലാത്ത് ഉണ്ണിനായർ എന്നിവരെ ആവണങ്ങാട്ട് കളരിയിലെ അഡ്വക്കറ്റ് ഏ.യു.രഘുരാമപ്പണിക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.

Related posts

വിദ്യാധരൻ നായർ അന്തരിച്ചു.

Sudheer K

വലപ്പാട് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നല്കി.

Sudheer K

സരസ്വതി ടീച്ചർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!