ചാവക്കാട്: ചാവക്കാട് – പെന്നാനി മണത്തല ദേശീയ പാതയിൽ ചരക്ക് ലോറിക്ക് പുറകിൽ പിക്കപ് വാൻ ഇടിച്ച് അപകടം. പിക്കപ് വാൻ ഡൈവർ കോഴിക്കോട് ഒളവണ്ണ തോണ്ടിൽക്കടവ് റോഡിൽ കളത്തിൽ പറമ്പിൽ അമനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ച 4 മണിയോടെ മണത്തല മദ്രസക്കടുത്ത് വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
previous post