അരിമ്പൂർ: എറവ് കപ്പൽ പള്ളിക്കു സമീപം ഹരിത റോഡിൽ താമസിക്കുന്ന തറയിൽ വീട്ടിൽ സന്ദീപ് (39) നെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തറയിൽ പരമേശ്വരൻ്റെയും മോഹിനിയുടെയും മകനായ സന്ദീപ് നിർമ്മാണ തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.
next post