തൃപ്രയാർ: ആർഎൽവി രാമകൃഷ്ണന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെൻററിൽ വായ് മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അശ്വിൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. യദുകൃഷ്ണൻ എ.വി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.എ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം സത്യഭാമയുടെ വായ് മൂടി കെട്ടണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കലാമണ്ഡലം സത്യഭാമയുടെ പരാമർശം കലാകേരളത്തിന് അപമാനമാണ് എന്ന് അശ്വിൻ ആലപ്പുഴ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് സുമേഷ് പാനാട്ടിൽ, സഗീർ നാട്ടിക കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ചാക്കോ, യൂത്ത് കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡൻ്റ് സുജിൻ കരിപ്പായി, റെൽവിൻ പാറളം, അജീഷ് ചാഴൂർ, അക്ഷയ് വി.ഇ, യദു ടി.എസ്., ശ്രേയസ് വലപ്പാട്, സുൽഫി വലപ്പാട്, ഗോകുൽ പാറളം, രാഹുൽ വള്ളൂർ എന്നിവർ പ്രസംഗിച്ചു.