കൊടുങ്ങല്ലൂർ: കുടിവെള്ളക്കരം വർദ്ധിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഉപഭോക്താവിൻ്റെ ഒറ്റയാൾ സമരം. മേത്തല പടന്ന സ്വദേശി പള്ളിയിൽ വർഗീസാണ് വടക്കെ നടയിൽ പ്ലക്കാർഡുമായി സമരം നടത്തിയത്. ഇത്തവണത്തെ കുടിവെള്ളക്കരം മൂവ്വായിരത്തി മുപ്പത്തിരണ്ട് രൂപയായതിൽ പ്രതിഷേധിച്ചാണ് സമരം. വാട്ടർ അതോറിറ്റിയുടെ അന്യായ ബിൽ തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഇയാൾ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.