News One Thrissur
Thrissur

നാട്ടിൽ പോകാൻ അനുവദിച്ചില്ല: കടലിൽ ചാടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂർ: കടലിൽ ചാടിയ തമിഴ്നാട്ടുകാരായ മത്സ്യ തൊഴിലാളികളെ മത്സ്യ ബന്ധന ബോട്ട് രക്ഷപ്പെടുത്തി. അഴീക്കോട് നിന്നും കടലിൽ പോയ മാലിക് ത്രീ എന്ന ബോട്ടിലെ തൊഴിലാളികളാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി തായ് നഗർ സ്വദേശി ഗാഡ്സൺ, സഹോദരൻ മുത്തുപാണ്ടി എന്നിവരെ രക്ഷപ്പെടുത്തിയത്.

കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചാലിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആഴ്ച്ചകളായി മറ്റൊരു ബോട്ടിൽ കടലിൽ പണിയെടുത്തു വരുന്ന തമിഴ് നാട്ടുകാർ നാട്ടിലേക്ക് മടങ്ങണ മെന്നാവശ്യപ്പെട്ടുവെങ്കിലും ബോട്ടുടമ അനുവദിച്ചില്ല. ഇതേ തുടർന്ന് തൊഴിലാളികൾ ലൈഫ് ബോയയുമായി കടലിൽ ചാടുകയായിരുന്നു. ഇതേ സമയം അതുവഴി വന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾ ഇവരെ രക്ഷിച്ചു. തുടർന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവര മറിയിക്കുകയും വൈപ്പിൻ ഫിഷറീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു.

Related posts

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗീക പീഡനം : പ്രതിക്ക് ഇരട്ട ജീവപര്യന്തവും 33 വര്ഷം തടവും

Sudheer K

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി

Sudheer K

മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!