കൊടുങ്ങല്ലൂർ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ എൽഡിഎഫ് കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇന്ന് വൈകീട്ട് വടക്കെ നടയിൽ നടന്ന സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ മെമ്പർ സി.സി. വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അഡ്വക്കറ്റ് അഷറഫ് സാബാൻ അധ്യക്ഷത വഹിച്ചു. സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷ്, വേണു വെണ്ണറ, നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ടി.കെ. മധു, കെ.കെ. ഹാഷിക്, സ്വാതി ആനന്ദ്, പി.പി. അനിൽകുമാർ, നഗരസഭാ കൗൺസിലർ ചന്ദ്രൻ കളരിക്കൽ എന്നിവർ സംസാരിച്ചു