ചേർപ്പ്: ആറാട്ടുപുഴ തറക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. ആനകൾ പരസ്പരം കൊമ്പ് കോർത്തു. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവി കൃഷ്ണൻ തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. മന്ദാരം കടവ് പാലത്തിനപ്പുറത്തേക്ക് പോയ ആനകളെ എലിഫൻ്റ് സ്ക്വാഡും പോലീസും ചേർന്നു തളച്ചു.ആനപ്പുറത്തിരുന്നവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
next post