കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി, തലനാരിഴക്ക് വൻ അപകടം ഒഴിവായി. വടക്കെ നടയിൽ കെ.കെ. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലോകമലേശ്വരം കൊല്ലിയിൽ നിസാറിൻ്റെ ഉടമസ്ഥയിലുള്ള നാസ് കളക്ഷഷൻസിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഫോർച്യൂണർ കാർസ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ടു ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കടയുടെ ചില്ല് ഭിത്തിയും ഷെൽഫും തകർന്നു. സംഭവ സമയത്ത് കടയ്ക്ക് മുന്നിൽ ആരും തന്നെ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.