കാഞ്ഞാണി: ശ്രീനാരായണഗുരു ദീപ പ്രതിഷ്ഠ നടത്തിയ ശ്രീ ചിദംബര ക്ഷേത്രം, ഹയർസെക്കൻഡറി സ്കൂൾ എന്നിവ ഭരിക്കുന്ന കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജത്തിൻ്റെ 15 അംഗ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 24 ന്. മണലൂർ, അന്തിക്കാട്, അരിമ്പൂർ പഞ്ചായത്തുകളിൽ ഉള്ള 10 കരകളിലെ താമസക്കാരായ ശ്രീനാരായണ ഭക്തരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതിനായി ഇതിനായി സമാജം സ്കൂളിൽ പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 8 30 മുതലാണ് രഹസ്യ ബാലറ്റ് അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സമാജം സംരക്ഷണ സമിതിയും സേവ് ഫോറവുമാണ് മത്സര രംഗത്തുള്ളത്.
previous post