ചേർപ്പ്: ചെവ്വൂരിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള വീരൻ പള്ളിൽ എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. പുലർച്ചെ 3 മണി യോടെയായിരുന്നു സംഭവം. തൃശൂർ അസി. സ്റ്റേഷൻ ഓഫീസർ റ്റി.എസ്. ഷാനവാസ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ റാം എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റും ഇരിങ്ങാലക്കുട നിന്ന് ഒരു യൂണിറ്റും മൂന്നു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒട്ടേറെ നിർമ്മാണ ഉരുപ്പടികളും ഫർണിച്ചറും തീ പിടുത്തത്തിൽ കത്തി നശിച്ചു.. സമീപത്തെ ഫർണിച്ചർ ഷോറൂമിലേക്ക് ഏറെ സാഹസപ്പെട്ടാണ് പടരാതെ നിയന്ത്രിച്ചത്. ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷാജൻ, അനിൽ കുമാർ, ബിനോദ്, സന്ദീപ്, സഭാപതി,ശിവദാസൻ, കൃഷ്ണപ്രസാദ്, രമേഷ്, മഹേഷ്, ജീമോദ്, സജിൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.