കൊടുങ്ങല്ലൂർ: ക്രിസ്തു ദേവൻ്റെ ജെറുസലേം പ്രവേശനത്തിൻ്റെ ഓർമ്മ പുതുക്കി, പ്രത്യാശയുടെ വാടാത്ത കുരുത്തോലയേന്തി ക്രൈസ്തവ സമൂഹം ഓശാന ഞായർ ആചരിച്ചു. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനമായ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു നടന്ന ഓശാന ഞായർ ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ കുരുത്തോല വെഞ്ചരിപ്പ് നടന്നു. ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപതയിലെ നിരവധി വൈദികർ സഹകാർമ്മികരായിരുന്നു.
previous post