News One Thrissur
Thrissur

അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം ആചരിച്ചു. 

പഴുവിൽ: അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പാദുവാനാദം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച  രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് ശേഷം അർണോസ് പാതിരി സ്മൃതിമണ്ഡപത്തിൽ ഒപ്പീസ്സും, പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണയോഗവും നടന്നു. എഴുത്തുകാരൻ ഡോ. തോമസ് ഇ. എം. ഉദ്ഘാടനം നിർവഹിച്ചു. പഴുവിൽ ഇടവക വികാരി റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, നടത്തുകൈക്കാരൻ റാഫി ആലപ്പാട്ട്, പാദുവാനാദം എഡിറ്റർ പിയോളി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ഗായകസംഘം അംഗങ്ങളായ അനന്യ സണ്ണി, ജോപ്പോൾ ആലപ്പാട്ട്, സെറിൻ ജോസഫ് എന്നിവർ ചേർന്ന് പുത്തൻപാന പാരായണം നടത്തി.

Related posts

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദുഖവെള്ളി ആചരണം. 

Sudheer K

കയ്പമംഗലത്ത് റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

വലപ്പാട് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!